തിരുവനന്തപുരം | എമ്പുരാന്‍ സിനിമയെ വീണ്ടും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറുടെ വെബ്‌സൈറ്റില്‍ വീണ്ടും ലേഖനം. ഇത്താവണ ക്രിസ്ത്യന്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ആശയങ്ങളാണ് എമ്പുരാന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ആരോപണം.
‘ദൈവപുത്രന്‍ തന്നെ തെറ്റു ചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍’ എന്ന സംഭാഷണത്തെ മുന്‍നിര്‍ത്തിയാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ക്രിസ്തീയ വിശ്വാസമനുസരിച്ച് ദൈവപുത്രന്‍ യേശുക്രിസ്തുവാണ്. ലോകത്തിന്റെ പാപഭാരം ഏറ്റുവാങ്ങി മനുഷ്യരാശിയെ വീണ്ടെടുക്കാന്‍ കുരിശില്‍ കയറിയ ക്രിസ്തു, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ എന്തു പാപം ചെയ്തുവെന്നാണ് ലേഖനം ചോദിക്കുന്നത്. ആര്‍.എസ്.എസിനെ മുമ്പ് ന്യായീകരിച്ചിട്ടുള്ള മുരളിഗോപിയാണ് എമ്പുരാന്‍ എഴുതിയെന്നതാണ് ആര്‍.എസ്.എസ്. കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതും. മുരളിഗോപിയെ വാനോളം പുകഴ്ത്തിയിരുന്നവരാണ് എമ്പുരാന്‍ വന്നതോടെ മുരളിഗോപിയെ തള്ളിപ്പറയുന്നതും.