തിരുവനന്തപുരം | ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്‌കരന്‍ (ബഹ്റൈന്‍) നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ‘കിരാത’ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ചിത്രീകരണം കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. യുവ തലമുറയുടെ ചൂടും, തുടിപ്പും, ഉള്‍പ്പെടുത്തി മികച്ചൊരു ആക്ഷന്‍ ത്രില്ലറാണ് ഒരുക്കുന്നതെന്ന് പുതുമുഖ സംവിധായകന്‍ റോഷന്‍ കോന്നി പറഞ്ഞു.
അച്ചന്‍കോവിലാറിന്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയ ജോഡികളായ ഒരുപറ്റം യുവാക്കളുടെ സംഘം. പാട്ടും, ആട്ടവുമായി അച്ചന്‍കോവിലാറിലെത്തിയ പ്രണയ ജോഡികള്‍ക്ക് നേരിടേണ്ടി വന്നത് ഭീകരത നിറഞ്ഞ ദിനരാത്രങ്ങളായിരുന്നു.
കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകര്‍ത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കൊടുംകാടിന്റെ മനോഹര ഭൂമികയില്‍ സംഭവിക്കുന്ന, യുവ മിഥുനങ്ങളുടെ പ്രണയ രംഗങ്ങളും, സംഘട്ടന രംഗങ്ങളും, ഭീകരത നിറഞ്ഞ രംഗങ്ങളും,പ്രേക്ഷകര്‍ക്ക് ഒരു പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞു. അരിസ്റ്റോ സുരേഷിന്റെ വ്യത്യസ്ത ഗാനവും ചിത്രത്തിലുണ്ട്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവയും റോഷന്‍ കോന്നിയാണ് കൈകാര്യം ചെയ്യുന്നത്.

കഥ, തിരക്കഥ, സഹസംവിധാനം- ജിറ്റ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കലേഷ് കുമാര്‍ കോന്നി, ശ്യാം അരവിന്ദം,കലാസംവിധാനം- വിനോജ് പല്ലിശ്ശേരി. ഗാനരചന- മനോജ് കുളത്തിങ്കല്‍, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്.സംഗീതം- സജിത് ശങ്കര്‍,ആലാപനം- ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കല്‍, അരിസ്റ്റോ സുരേഷ്,സൗണ്ട്ഡിസൈന്‍- ഹരിരാഗ് എം വാര്യര്‍. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍- ഫിഡില്‍ അശോക്.
ചെമ്പില്‍ അശോകന്‍, ഡോ: രജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, നീനാ കുറുപ്പ് ,വൈഗ റോസ്, ജീവ നമ്പ്യാര്‍, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമീര്‍ ബിന്‍ കരീം റാവുത്തര്‍, മുഹമ്മദ്ഷിഫ് നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്,ജി.കെ. പണിക്കര്‍, എസ്.ആര്‍. ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍ മേരി, ആര്‍ഷ റെഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാഫിയ അനസ് ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി.ജെ, ഷേജു മോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ. ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറമ്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ്,എന്നിവരോടൊപ്പം നിര്‍മ്മാതാവ്ഇടത്തൊടി ഭാസ്‌കരന്‍ ഒരു ഗസ്റ്റ് വേഷത്തിലും അഭിനയിക്കുന്നു.