ചെന്നൈ | തമിഴ് സീരിയല്‍ നടി ശ്രുതി നാരായണന്റേതെന്ന് ആരോപിക്കുന്ന നഗ്നവീഡിയോയെക്കുറിച്ച് പ്രതികരിച്ച് നടി. ആ വീഡിയോയും ഉള്ളടക്കങ്ങളും നിങ്ങള്‍ക്ക് തമാശയാണെന്നും ദയവായി തന്നെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നുമാണ് നടി ശ്രുതി നാരായണന്‍ ഇന്‍സ്റ്റഗ്രമിലൂടെ അഭ്യര്‍ത്ഥിച്ചത്.
തമിഴിലെ ഒരു ബിഗ്ബജറ്റ് ചിത്രത്തിനുവേണ്ടിയുള്ള ഓഡിഷനുവേണ്ടി വീഡിയോ അഭിമുഖം നടത്തിയ സംഘമാണ് നടിയുടെ വീഡിയോ പകര്‍ത്തിയത്. നഗ്നരംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്നുപറഞ്ഞാണ് നഗ്നരംഗങ്ങള്‍ എടുപ്പിച്ചത്. പോണ്‍സൈറ്റുകളില്‍ നടിയുടേതെന്ന് പറഞ്ഞ് വീഡിയോ പരന്നെങ്കിലും ശ്രുതി നാരായണന്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് ഇന്‍സ്റ്റഗ്രം സ്‌റ്റോറിയിലൂടെ ശ്രുതി ഈ സംഭവത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ചത്.

‘എനിക്ക് നേരെ പ്രചരിപ്പിക്കുന്ന ഈ ഉള്ളടക്കങ്ങളെല്ലാം നിങ്ങള്‍ക്ക്, ഒരു തമാശയും രസകരവുമായിരിക്കും. എന്നാല്‍ എനിക്കും എന്റെ അടുത്തവര്‍ക്കും ഇത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്. പ്രത്യേകിച്ച് എനിക്ക്, ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, ഇത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്,’ അവര്‍ പറഞ്ഞു.
വീഡിയോ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും അത് തനിക്കും കുടുംബത്തിനും ഉണ്ടാക്കിയ വൈകാരിക ആഘാതം പരിഗണിക്കണമെന്നും അവര്‍ സോഷ്യല്‍മീഡിയായില്‍ അഭ്യര്‍ത്ഥിച്ചു.
‘ഞാനും ഒരു പെണ്‍കുട്ടിയാണ്, എനിക്കും വികാരങ്ങളുണ്ട്. എന്റെ അടുത്തവര്‍ക്കും വികാരങ്ങളുണ്ട്, നിങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാക്കുകയാണ്. കാട്ടുതീ പോലെ എല്ലാം പ്രചരിപ്പിക്കരുത്. പകരം നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ കാമുകിയുടെയോ വീഡിയോകള്‍ കാണണമെന്നും ഞാന്‍ നിങ്ങളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു, കാരണം അവരും പെണ്‍കുട്ടികളാണ്, അവര്‍ക്കും എന്നെപ്പോലെ തന്നെ ശരീരമുണ്ട്, അതിനാല്‍ അവരുടെ വീഡിയോകള്‍ ആസ്വദിക്കൂ,’ – എന്നും കടുത്തഭാഷയിലാണ് ശ്രുതി ഇന്‍സ്റ്റയിലെ സ്‌റ്റോറിയില്‍ കുറിച്ച വരികള്‍ അവസാനിപ്പിക്കുന്നത്.