കൊച്ചി | സോഷ്യല്‍മീഡിയാ റീല്‍സുകളില്‍ നിന്നും ടെലിവിഷന്‍ പരമ്പരകളിലൂടെ കോമഡി താരമായി മാറിയ റാഫിയും ഭാര്യ മഹീനയും േവര്‍പിരിയുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2022 ലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാല്‍ ഈ ബന്ധവും ഇപ്പോള്‍ വേര്‍പിരിയലിന്റെ വക്കിലാണ്. മഹീന തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഒത്തുപോകാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് വേര്‍പിരിയാന്‍ ഒരുമിച്ച് തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ തേച്ചെന്നും ഒഴിവാക്കിയെന്നുമെല്ലാം കേള്‍ക്കാറുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതും. തിരിച്ച്ും അതുസംഭവിക്കാമെന്നും മഹീന പറയുന്നു. ”ജീവിക്കണമെങ്കില്‍ താന്‍ തന്നെ കഷ്ടപ്പെടണം. റാഫിയുടെ പ്രശസ്തി കണ്ടല്ല വിവാഹംചെയ്തത്. കോമഡി ചെയ്യുന്ന ആള്‍ എപ്പോഴും അങ്ങിനെയാണ് എന്ന് വിചാരിക്കരുത്”

ഫെയിം കണ്ട് കെട്ടിയിട്ട് അത് കഴിഞ്ഞപ്പോള്‍ ഞാന്‍ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവര്‍ വരെയുണ്ട്. അതിനോട് യോജിക്കാന്‍ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേര്‍പിരിയുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താല്‍ അത് നമ്മളെ കൂടുതല്‍ വിഷമിപ്പിക്കും. ജീവന്‍ നഷ്ടപ്പെടുത്തുന്നതിനോട് താല്‍പര്യമില്ല. അയാള്‍ക്ക് വേറൊരു ലൈഫുണ്ട്. ഞാന്‍ അനുഭവിക്കുന്നത് എനിക്ക് മാത്രമെ അറിയൂ. എന്റെ മെന്റല്‍ ഹെല്‍ത്തും ബോഡിയും മാതാപിതാക്കളേയും എല്ലാം എനിക്ക് നോക്കണം. ഞാന്‍ എടുത്തത് നല്ല തീരുമാനമായാണ് എനിക്ക് തോന്നിയത് – ഇതായിരുന്നു മഹീനയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here