കൊച്ചി | പ്രേതങ്ങളുടെ കൂട്ടം എന്ന സിനിമയ്ക്ക് ശേഷം സുധീര്‍ സാലിയും ഫിലിപ്പ് ബര്‍ണിങ്ഹില്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പ്ലാന്‍ എന്ന സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. വെണ്ണല തൈക്കാവ് ശിവക്ഷേത്രത്തില്‍ വച്ച് നടന്ന പൂജയില്‍ രേണു സുധി, പ്രതീഷ്, അഭിലാഷ് അട്ടയം ടിനോ സണ്ണി, ധനു ദേവിക തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ക്രിയേറ്റീവ് വര്‍ഷോപ്പ് എന്ന ബാനറില്‍ ഫിലിപ്പ് ബര്‍ണിങ്ഹില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഡി ഓ പി ടോണ്‍സ് അലക്‌സ് ആണ്.
ദിനോ സണ്ണി ധനു ദേവിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതവും ബീ ജി എം നിര്‍വഹിച്ചിരിക്കുന്നത് ശ്രീശങ്കര്‍, ലിജേഷ് എന്നിവര്‍ ചേര്‍ന്നാണ്. ഓഗസ്റ്റില്‍ ഷൂട്ട് ആരംഭിക്കും.