അഞ്ചു ഭാഷകളിലായി ഷെയ്ന്‍ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് തീയേറ്ററുകളില്‍ എത്തും. ഷെയ്ന്‍ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററില്‍ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്. ജെ.വി. ജെ. പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതല്‍മുടക്കിലാണ് പൂര്‍ത്തിയായിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്, മൈസൂര്‍, ഹൈദ്രാബാദ്, ജയ്പ്പൂര്‍ എന്നിവിടങ്ങളിലായി നൂറു ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here