തിരുവനന്തപുരം | സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഇപ്പോള്‍ L365 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം, തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലെ സഹനടനായി തിളങ്ങിയനടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ ആദ്യ സംവിധാന സംരംഭമായിരിക്കും.
രതീഷ് രവി തിരക്കഥയൊരുക്കുന്ന ഈ ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. 2025 ഓണത്തിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രവും, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രവുമാണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്നവ. ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ ഭാ ഭാ ബായിലും അദ്ദേഹം ഒരു അതിഥി വേഷത്തില്‍ എത്തുമെന്ന് പറയപ്പെടുന്നു. അതേസമയം, ജൂഡ് ആന്റണി ജോസഫിന്റെ അടുത്ത പ്രോജക്റ്റായ തുടക്കത്തിലൂടെയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും അഭിനയരംഗത്തേക്ക് എത്തുകയാണ്.