പുതുച്ചേരി | മോഡലിംഗില്‍ നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ തച്ചുടച്ച് പ്രശസ്തിയായ സാന്‍ റേച്ച(25) ലിനെ കരമണിക്കുപ്പത്തിലെ വീട്ടില്‍ അമിതമായി രക്തസമ്മര്‍ദ്ദ ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശങ്കരപ്രിയ എന്നും അറിയപ്പെടുന്ന റേച്ചല്‍ മിസ് പോണ്ടിച്ചേരി (2020-2021), മിസ് ഡാര്‍ക്ക് ക്വീന്‍ തമിഴ്നാട് (2019), ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തില്‍ മിസ് വേള്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി സൗന്ദര്യ കിരീടങ്ങള്‍ നേടിയിരുന്നു. ഫാഷന്‍ ഷോകളിലും പരസ്യങ്ങളിലും മോഡലായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ചര്‍മ്മത്തിന്റെ നിറം പരിഗണിക്കാതെ തന്നെ കഴിവ് കൊണ്ട് മോഡലിംഗ് മേഖലയില്‍ പ്രശസ്തയായിരുന്ന സാന്‍ റേച്ചല്‍ പുതുച്ചേരിയിലെ കരമണി കുപ്പത്തിലാണ് താമസിച്ചിരുന്നത്. ഫാഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി എടുത്ത വായ്പകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങളാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തന്റെ മരണത്തിന് ഭര്‍ത്താവും അമ്മായിയമ്മയും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പുതുച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണ്. മിസ്സ് വേള്‍ഡ് 2020-2021, മിസ്സ് ഡാര്‍ക്ക് ക്വീന്‍ തമിഴ്‌നാട് 2019, അതേ വര്‍ഷം മിസ്സ് ബെസ്റ്റ് ആറ്റിറ്റിയൂഡ്, റേച്ചല്‍ ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തില്‍ മിസ്സ് വേള്‍ഡ് കിരീടവും നേടിയിട്ടുണ്ട്.