ഗ്ളാമര്‍ ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍മീഡിയായില്‍ വളരെപ്പെട്ടെന്ന് തരംഗമായ മോഡലുമാണ് നിള നമ്പ്യാര്‍. ആദ്യമായി നിള സംവിധാനം ചെയ്യുന്ന അഡള്‍ട്ട് വെബ്സീരിസില് നായകനായി എത്തുന്നത് മലയാള സിനിമയിലെ പ്രമുഖ നടനായ അലന്‍സിയറാണ്.
‘ലോല കോട്ടേജ്’ എന്നാണ് നിള നമ്പ്യാരുടെ വെബ് സീരിസിന്റെ പേര്. സംവിധാനത്തിനൊപ്പം നിര്‍മാണവും നിര്‍വഹിക്കുന്നത് നിള തന്നെ. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരിസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നിളയും കളത്തിലിറങ്ങും.

‘നല്ല മനസ്സിന് ഉടമയാണ് നിങ്ങളെന്ന് എനിക്ക് മനസിലായി. തുടര്‍ച്ചകള്‍ ഉണ്ടാവട്ടെ’, എന്നാണ് നിളയെ ചേര്‍ത്തുപിടിച്ചുകൊണ്ട് നടന് അലന്‍സിയര്‍ പറഞ്ഞത്. നിള നമ്പ്യാര്‍ ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാകും വെബ് സീരിസ് പുറത്തിറക്കുകയെന്ന് നിള നമ്പ്യാര്‍ പറഞ്ഞു.