തിരുവനന്തപുരം | ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണെന്നും അത് മറച്ചുവെക്കാന്‍ കഴിയില്ലെന്നും ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവുമെല്ലാം ന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഏതു തുണികൊണ്ട് മറച്ചാലും കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്.
തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.