ചെന്നെ | എമ്പുരാനിലെ മുല്ലപ്പെരിയാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. ടിവികെ എംഎല്‍എ ടി വേല്‍മുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ ഈ ഭാഗങ്ങള്‍ അംഗീകരിച്ചതാണെന്നും എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഭാഗം നീക്കിയിട്ടുണ്ടെന്നുമാണ് സ്റ്റാലിന്‍ അറിയിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആയിരുന്നു എമ്പുരാനെതിരെ ആദ്യം രംഗത്തെത്തിയത്. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ സിനിമയിലെ മഞ്ജുവാര്യരുടെ കഥാപാത്രം ദുര്‍ബലമായിത്തീര്‍ന്നു. മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പഞ്ച് ഡയലോഗുകള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ്.