മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോരും വിധത്തില്‍ ഒരുങ്ങുന്ന കടമറ്റത്തു കത്തനാര്‍ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ

മറ്റൊരു സിനിമയും ചെയ്യാതെ മനസ്സും ശരീരവും കത്തനാരിനു വേണ്ടി സമര്‍പ്പിച്ച് ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. മാര്‍ച്ച് പതിനഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും കൊല്ലത്തുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. ലളിതമായ ചടങ്ങില്‍ നടന്‍ സണ്ണി വെയ്ന്‍ സ്വിച്ചോണ്‍ കര്‍മ്മവും സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്‍കി കൊണ്ടായിരുന്നു തുടക്കം.

കലാപരമായും സാമ്പത്തികമായും, മികച്ച വിജയം നേടിയ അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകനായിരുന്ന പ്രിന്‍സ് ജോയിയാണ് ഈ ചിത്രം ഒരുക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച അബ്രഹം ഒസ്‌ലറിനുശേഷം നേരമ്പോക്കിന്റെ ബാനറില്‍ മിഥുല്‍ മാനുവല്‍ തോമസ്സും ഇര്‍ഷാദ് എം. ഹസ്സനും ചേര്‍ന്ന് നേരമ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിലെ ജയസൂര്യ, വിനായകന്‍ കോംബോ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകം സൃഷ്ടിക്കാന്‍ പോന്നതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഫാന്റെസി കോമഡി ജോണറിലുള്ളതാണ് ഈ ചിത്രം. പ്രശസ്ത റാപ് സിംഗര്‍ ബേബിജീന്‍ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുരേഷ് കൃഷ്ണ ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here