മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പിറന്ന എമ്പുരാന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. കണ്ണുചിമ്മുംവേഗത്തില്‍ ടിക്കറ്റ് വിറ്റഴിയുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019 ല്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 27-ന് റിലീസ് ആകും.