മമ്മൂട്ടിച്ചിത്രം ബസൂക്കയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇന്നാരംഭിക്കും. മമ്മൂട്ടിക്കമ്പനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രം പേജലൂടെയാണ് അറിയിപ്പ് വന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതലാണ് ബുക്കിംഗ് ആരംഭിക്കുക. ബസൂക്കയില്‍ രണ്ട് ലുക്കിലായിരിക്കും മമ്മൂട്ടി എത്തുക. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് റിലീസ്. ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക. ഡിനോ ഡെന്നിസ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുക.