ബെംഗളൂരു | 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് നടി സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി.
നടി ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കായി പോലീസ് പ്രത്യേക എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.
ഈ കേസില്‍ പ്രതി ചേര്‍ത്ത കന്നഡ നടി രാഗിണി ദ്വിവേദിയെയും കഴിഞ്ഞ മാസം ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ കേസില്‍ ഈ നടിമാര്‍ക്കൊപ്പം മലയാളി നടന്‍ നിയാസ് മുഹമ്മദും നൈജീരിയന്‍ സ്വദേശികളും അടക്കം 15 പേരാണ് അറസ്റ്റിലായിരുന്നത്. 2020 സെപ്റ്റംബറില്‍ അറസ്റ്റിലായ നടി സഞ്ജനയ്ക്കു മൂന്നു മാസത്തോളം ജയിലില്‍ കഴിയേണ്ടിയും വന്നു.