സെല്‍ഫി എടുക്കാനെന്ന വ്യാജേന എത്തി നടിയെ ചുംബിക്കാന്‍ ശ്രമിക്കുന്ന ആരാധകന്റെ വീഡിയോ പുറത്തായി. ബോളിവുഡ് നടിയും മോഡലുമായ പൂനംപാണ്ഡേയാണ് ആരാധകനില്‍ നിന്നും മോശംപെരുമാറ്റം ഏറ്റുവാങ്ങേണ്ടിവന്നത്. സാധാരണഗതിയില്‍ ആള്‍ക്കൂട്ടത്തിനിടെയാണ് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ പൂനംപാണ്ഡേ ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ഓണ്‍ലൈന്‍ മീഡിയാകള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ഒരു ആരാധകന്‍ കടന്നുവന്നത്.
പിന്നിലൂടെ എത്തി ആദ്യം ഒന്നുതട്ടുമ്പോള്‍ പൂനം ഞെട്ടിപ്പോകുന്നുമുണ്ട്. എന്നാല്‍ ഫോണ്‍ കാട്ടിയതോടെ സെല്‍ഫി എടുക്കാനെന്നു കരുതി നടി നില്‍ക്കാന്‍ തയ്യാറായി. എന്നാല്‍ അപ്പോള്‍ത്തന്നെ പൂനത്തിന്റെ കവിളില്‍ അയാള്‍ ഉമ്മവയ്്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റി. വീഡിയോ പകര്‍ത്തിക്കൊണ്ടിരുന്ന ഒരാള്‍ കൂടി ഇടപെട്ടു. ഇതോടെ നടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.
33 കാരിയായ പൂനം പാണ്ഡെ വിവിധ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം ജയിച്ചാല്‍ സ്റ്റേഡിയത്തില്‍ പൂര്‍ണ്ണ നഗ്നയാകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പൂനം പാണ്ഡേ പ്രശസ്തയായത്. എന്തായാലും ടീം ഇന്ത്യ കപ്പ് നേടിയെങ്കിലും ബിസിസിഐ അനുവദിച്ചില്ലെന്ന് പറഞ്ഞ് പൂനംപാണ്ഡേ തടിതപ്പി. കഴിഞ്ഞ വര്‍ഷം സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് മാനേജറെക്കൊണ്ട് ഇന്‍സ്റ്റഗ്രമില്‍ വ്യാജ പോസ്റ്റ് ഇട്ടിരുന്നു താരം. വിമര്‍ശനം കടുത്തതോടെ ക്യാന്‍സറിനെതിരേ അവബോധം വളര്‍ത്തുന്നതിനാണ് അങ്ങനെ വ്യാജവാര്‍ത്ത പുറത്തുവിട്ടതെന്നായിരുന്നൂ പൂനത്തിന്റെ മറുപടി.