കൊച്ചി | മമ്മൂട്ടി ചിത്രമായ ബസൂക്കയില്‍ അവസരം കിട്ടിയിട്ടും പിണങ്ങിപോയശേഷം തിരികെ വന്ന് അഭിനയിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ആറാട്ടണ്ണന്‍. ഒരു പ്രതിഫലം പോലും വാങ്ങാതെയാണ് ബസൂക്കയില്‍ അഭിനയിച്ചതെന്ന് ആറാട്ടണ്ണന്നെ് അറിയപ്പെടുന്ന സോഷ്യല്‍മീഡിയാ താരം സന്തോഷ് വര്‍ക്കി.

”ബാഡ് ബോയ്സിനു ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീന്‍ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിന്‍വാങ്ങിയിരുന്നു. ഞാന്‍ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയതാണെന്ന് സന്തോഷ് വര്‍ക്കി പറയുന്നു.

പക്ഷെ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാര്‍ഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററില്‍ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകള്‍ ചിരിക്കുന്നതെന്ന് മനസ്സിലായെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here