മക്കാവു | തന്റെ പുതിയ കാമുകി ഗൗരി സ്പ്രാറ്റിന്റെ കൈപിടിച്ച് ചൈനയിലെ മക്കാവു ഇന്റര്‍നാഷണല്‍ കോമഡി ഫെസ്റ്റിവലില്‍ പങ്കെടുത്ത് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ആദ്യമായാണ് ഒരു വേദിയില്‍ കാമുകിക്കൊപ്പം അമീര്‍ഖാനെത്തുന്നത്. തന്റെ 60-ാം ജന്മദിനത്തിലാണ് ഇന്ത്യയില്‍ വച്ച് മാധ്യമങ്ങളോട് പുതിയ കാമുകിയെക്കുറിച്ച് അമീര്‍ഖാന്‍ തുറന്നുപറഞ്ഞത്.
ചൈനീസ് നടന്മാരായ ഷെന്‍ ടെങ്ങിനും മാ ലിയോടുമൊപ്പം അമീര്‍ഖാനും കാമുകി ഗൗരിയും ചിത്രങ്ങളെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഒരു വര്‍ഷമായി ഗൗരിയോടൊപ്പമാണ് കഴിയുന്നതെന്നും ആമീര്‍ഖാന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ രണ്ടുവിവാഹ ബന്ധവും അമീര്‍ഖാന്‍ വേര്‍പിരിഞ്ഞിരുന്നു. ഇവരിലായി ആകെ മൂന്നുമക്കളുമുണ്ട്.