തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് ‘വിരുന്ന്’. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ ഷെയര്‍ സ്വന്തമാക്കിയിരുന്നു. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് ചിത്രം നിര്‍മ്മിച്ചത്.
എന്നാല്‍ തിയറ്ററില്‍ നിന്നും ഷെയര്‍ വാങ്ങാന്‍ നിര്‍മ്മാതാവ് സമീപിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത് വെളിപ്പെട്ടത്. വിതരണക്കമ്പനിയുടെ കോഡിനേറ്റര്‍ എന്നു പറഞ്ഞു വിശ്വസിപ്പിച്ച് തിയറ്ററുകളില്‍ നിന്നും നേരിട്ട് കളക്ഷന്‍ പണം വാങ്ങിയെടുത്ത് മുങ്ങിയെന്നാണ് പരാതി. മറ്റൊരു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ പേരില്‍ നേരത്തെ ബില്‍ നല്‍കി പണം കൈപ്പറ്റി മുങ്ങിയ വിതരണക്കാരനെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 72 ഫിലിംസിന്റെ ഉടമയായ കൊല്ലം സ്വദേശിയായ ഷമീമിനെതിരേയാണ് ആള്‍മാറാട്ടം നടത്തി പണം തട്ടിയതിന് പോലീസ് കേസെടുത്തത്.
വിരുന്ന് എന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടനെന്ന വ്യാജേന
കേരളത്തിലെ 123 ഓളം സിനിമ തീയേറ്റര്‍ ഉടമകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ആള്‍മാറാട്ടം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഏരീസ് പ്ലക്സില്‍ നിന്നും 78,761/ (എഴുപത്തെട്ടായിരത്തി എഴുന്നൂറ്റി അറുപത്തിയൊന്ന്) രൂപയും, മാള്‍ ഓഫ് ട്രാവന്‍കൂര്‍ സിനി പോളീസില്‍ നിന്നും 4,421/ (നാലായിരത്തി നാന്നൂറ്റി ഇരുപത്തിയൊന്ന്) രൂപയും ലെനിന്‍ സിനിമാസില്‍ നിന്നും 57,153/ (അമ്പത്തേഴായിരത്തി നൂറ്റിഅമ്പത്തിമൂന്ന്) രൂപയും നിള തീയറ്ററില്‍ നിന്ന് 39,016/(മുപ്പത്തൊമ്പതിനായിരത്തി പതിനാറ്) രൂപയും
ലുലു പിവിആറില്‍ നിന്ന് 1,09,987/ (ഒരു ലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തിഏഴ്) രൂപയും തപസ്യ തീയറ്ററില്‍ നിന്ന് 29,136/(ഇരുപത്തൊമ്പതിനായിരത്തി നൂറ്റിമുപ്പത്തിയാറ്) രൂപയും കാര്യവട്ടം ജിഎഫ്എസില്‍ തീയറ്ററില്‍ നിന്ന് 74,973/(എഴുപത്തിനാലായിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്ന്) രൂപയും ഉള്‍പ്പടെ 3,93,447 രൂപ ഉള്‍പ്പെടെ 123 തീയറ്റര്‍ ഉടമകളില്‍ നിന്ന് 28,00,000 ലക്ഷത്തോളം രൂപയാണ് ഷെമിം തട്ടിയെടുത്തതെന്നാണ് കേസ്.