തിരുവനന്തപുരം | ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ് മുതല്‍ 29 വരെയും രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ എട്ടിന് മൂല്യ നിര്‍ണയ ക്യാമ്പുകള്‍ ആരംഭിക്കും. 72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടക്കുക. മേയ് മൂന്നാം വാരത്തിനുളളില്‍ ഫലപ്രഖ്യാപനം നടത്തും. 4,28,951 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.