നാഗപട്ടണം(തമിഴ്‌നാട്) | പാ രഞ്ജിത്തിന്റെ ‘വെട്ടുവം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് മാസ്റ്റര്‍ എസ്. മോഹന്‍ രാജു മരിച്ചതിനെത്തുടര്‍ന്ന്, നാഗപട്ടണം പോലീസ് സംവിധായകനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു. ആദ്യം ഭാരതീയ ന്യായ സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) നിയമത്തിലെ സെക്ഷന്‍ 194 (സംശയാസ്പദമായ മരണം) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പിന്നേട് വകുപ്പുകള്‍ മാറ്റുകയായിരുന്നു.

എഫ്ഐആറില്‍ സംവിധായകന്‍ രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിനോദ്, നീലം പ്രൊഡക്ഷന്‍സിന്റെ മാനേജര്‍ രാജ്കമല്‍, കാറിന്റെ ഉടമ പ്രഭാകരന്‍ എന്നിവര്‍ക്കെതിരെ ബിഎന്‍എസ് ആക്ടിലെ സെക്ഷന്‍ 289 (മെഷീനുകളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം), 125 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കല്‍), 106(1) (അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്നു) എന്നിവ പ്രകാരം കേസെടുത്തു. വേട്ടുവം സംവിധാനം ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത് പാ രഞ്ജിത്ത് സ്വന്തം ബാനറായ നീലം പ്രൊഡക്ഷന്‍സാണ്.

LEAVE A REPLY

Please enter your comment!
Please enter your name here