തിരുവനന്തപുരം | ടെലിവിഷന്‍ ഷോ അവതാരകനായും യൂട്യൂബ് വ്ളോഗറായും ആരാധകരുടെ മനസില്‍ ഇടം നേടിയ കാര്‍ത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകള്‍ വര്‍ഷയാണ് വധു. മുറപ്പെണ്ണുമായുള്ള വിവാഹച്ചടങ്ങുകളെല്ലാം തന്നെ കാര്‍ത്തിക്, സോഷ്യല്‍മീഡിയായില്‍ പങ്കുവച്ചിട്ടുണ്ട്. അരുവിപ്പുറം ശിവക്ഷേത്രത്തില്‍ വച്ചാണ് വര്‍ഷയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നു.