ഹൈദരാബാദ് | എളുപ്പത്തില്‍ പണത്തിനായി ലൈംഗിക പ്രവൃത്തികള്‍ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്ത കേസില്‍ ദമ്പതികളെ അറസ്റ്റുചെയ്തു. 41 വയസ്സുള്ള ഒരാളെയും 37 വയസ്സുള്ള ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. ഹൈ-ഡെഫനിഷന്‍ ക്യാമറകളും പിടിച്ചെടുത്തു. രണ്ടായിരം രൂപയ്ക്കാണ് വീഡിയോകള്‍ വിറ്റത്. ലൈവ് വീഡിയോയ്ക്കും റെക്കോര്‍ഡുചെയ്ത ക്ലിപ്പിനും 500 രൂപാ ഈടാക്കിയപ്പോള്‍ യുവാക്കളില്‍ നിന്ന് 2000 രൂപാ വരെ ഈടാക്കിയെന്ന് പോലീസ് പറയുന്നു.
എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ഇരുവരും സമ്മതിച്ചു. ആംബര്‍പേട്ടിലെ മല്ലികാര്‍ജുന നഗറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഖംമറച്ചശേഷമാണ് വീഡിയോകള്‍ തയ്യാറാക്കിയിരുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 296 (പൊതുസ്ഥലത്ത് അശ്ലീലം കാണിക്കല്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 67 (എ) എന്നിവ പ്രകാരം സ്വമേധയായാണ് പോലീസ് കേസെടുത്തത്.