ബെംഗളൂരു | വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ വീട്ടമ്മയെ കാമുകനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ പൂര്‍ണ പ്രജ്ഞ ലേഔട്ടിലെ ഒരു OYO ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്. 33 കാരിയായ ഹരിണിയാണ് കൊല്ലപ്പെട്ടത്. 25 വയസ്സുള്ള ടെക്കി യാഷാസാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം പുരോഗമിക്കുകയാണ്.

സൗഹൃദം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹരിണിയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും ഇത് അവരുടെ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. 17 തവണയാണ് ഹിരണിക്ക് കുത്തേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here