അബുദാബി | യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ പുതിയ തീം പാര്‍ക്കിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഡിസ്നി. അബുദാബിയിലെ വിനോദസഞ്ചാര രംഗത്തെ കമ്പനിയായ മിറാലുമായി സഹകരിച്ചാണ് ഡിസ്നിയുടെ ഈ നീക്കം. ഡിസ്നി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ തീം പാര്‍ക്കുകളില്‍ ഒന്നായിരിക്കും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ വരാന്‍ പോകുന്നത്.
അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ലോകത്തിലെ മികച്ച നിലവാരത്തിലാണ് തീംപാര്‍ക്ക് വരുന്നത്. അവിശ്വസനീയ അനുഭവമാകും ഈ തീംപാര്‍ക്ക് യാഥാര്‍ത്ഥ്യമായാല്‍ സംഭവിക്കുന്നതെന്നും ഡിസ്നി വ്യക്തമാക്കുന്നു. യുഎഇയിലേക്ക് ലോക സഞ്ചാരികളെ നയിക്കുന്നതില്‍ ഈ പാര്‍ക്ക് പ്രധാന ആകര്‍ഷക കേന്ദ്രമാകുമെന്ന് തിരിച്ചറിഞ്ഞാണ് യുഎഇ സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. 2016 ല്‍ ഷാങ്ഹായ് ഡിസ്നി റിസോര്‍ട്ട് തുറന്നതിനുശേഷം ഡിസ്നിയുടെ ആദ്യത്തെ പുതിയ പാര്‍ക്കാണിത്. വിനോദ സഞ്ചാര രംഗത്ത് യുഎഇ ഇനി പ്രധാന സ്പോട്ടായി മാറുന്നമെന്നാണ് വിലയിരുത്തല്‍.