തിരുവനന്തപുരം | കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന ‘പിണറായി ദി ലെജന്‍ഡ്’ എന്ന ഡോക്യുമെന്ററി ഈ മാസം 21 -ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കും. സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി നിര്‍മ്മാണം. 15 ലക്ഷം രൂപയാണ് ബജറ്റ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ റിലീസ്. പിണറായിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതവും മുഖ്യമന്ത്രി എന്ന നിലയിലുള്ള സംഭാവനകളും നേട്ടങ്ങളുമാണ് ‘പിണറായി ദി ലെജന്‍ഡ്’ ചിത്രീകരിക്കുന്നത്.
പരമ്പരാഗതമായി വ്യക്തിത്വ ആരാധനകളെ എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടിനെ ചൂണ്ടിക്കാട്ടി വിമര്‍ശനവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതേ അസോസിയേഷന്‍ മുമ്പ് അവതരിപ്പിച്ച ‘ഗാര്‍ഡിയന്‍ ടു ദി റെഡ് ബ്രിഗേഡ്, എ മാന്‍ ലൈക്ക് ബേണിംഗ് കോള്‍’ എന്ന ഗാനവും തരംഗമായിരുന്നു. അന്നും ഇതേ വിവാദം തലപൊക്കിയിരുന്നു.