കൊച്ചി | ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് േനാട്ടീസ് നല്‍കി സുപ്രീംകോടതി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഉല്ലു, എഎല്‍ടിടി തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും എക്സ് (മുമ്പ് ട്വിറ്റര്‍), ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരേയാണ് നടപടി ആവശ്യപ്പെട്ടത്. ഈ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി (പിഐഎല്‍) പ്രകാരമാണ് നോട്ടീസ്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍, പ്രത്യേകിച്ച് ഒടിടി സേവനങ്ങളിലും സോഷ്യല്‍ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പൊതുതാല്‍പ്പര്യ ഹര്‍ജി വെളിച്ചത്തുകൊണ്ടുവന്നായി കോടതി നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കള്‍ക്ക് അത്തരം ഉള്ളടക്കം സ്വതന്ത്രമായി ലഭിക്കുന്നത് തടയാന്‍ അടിയന്തര നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം അംഗീകരിച്ചുകൊണ്ട്, സുപ്രീം കോടതി, അത്തരം ഉള്ളടക്കം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം എക്‌സിക്യൂട്ടീവിനോ നിയമസഭയ്‌ക്കോ ആണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഈ ഈ പ്രശ്നം പരിഹരിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് കോടതി അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here