തിരുവനന്തപുരം | ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടന്‍ ഷൈന്‍ടോം ചാക്കോ ആണെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതോടെ നടന്‍ ഷൈന്‍ടോം ചാക്കോ ഒളിവിലെന്ന് അഭ്യൂഹം. പോലീസ് എത്തിയതോടെ ഹോട്ടല്‍ റൂമില്‍ നിന്നും ഇറങ്ങി ഓടിയ നടന്‍ ഷൈന്‍ടോം എവിടെയെന്ന് അറിയില്ലെന്ന് അമ്മ മരിയ കാര്‍മ്മല്‍ പറഞ്ഞു. കൊച്ചി റണ്‍ സംഘടിപ്പിക്കുമ്പോള്‍ ആളുകള്‍ ഓടാറില്ലേ, അതുപോലെ കരുതിയാല്‍ മതിതെയന്നായിരുന്നു സഹോദരന്‍ ജോക്കുട്ടനും പ്രതികരിച്ചത്.
പേടിച്ചാണ് മകന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്നും ഷൈനിനെ എല്ലാവരും ചേര്‍ന്ന് വേട്ടയാടുകയാണെന്നും അമ്മ കുറ്റപ്പെടുത്തി. ഷൈനിന്റെ ഹോട്ടല്‍റൂം പരിളോധിച്ചിട്ടും പോലീസിന് ഒന്നും കിട്ടിയില്ലല്ലോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡാന്‍സാഫ് പരിശോധനയ്ക്കിടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നുഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. നടി വിന്‍ സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ടോം ജനല്‍ വഴി പുറത്തെത്തിയാണ് ഇറങ്ങിയോടിയത്.
എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ച് ഒരുനടന്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍സി പറഞ്ഞെങ്കിലും കഴിഞ്ഞദിവസം പേരുവെളിപ്പെടുത്തിയിരുന്നില്ല. ആ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് അതേസമയം തന്നെ നടന്‍ ഷൈന്‍ടോം ഇന്‍സ്റ്റഗ്രം പേജില്‍ സ്റ്റാറ്റസ് ആക്കി ഇടുകയും ചെയ്തു. എന്നാല്‍ ഇന്ന് നടി പേരുവെളിപ്പെടുത്തിയിട്ടും ഷൈന്‍ടോം തന്റെ സ്റ്റാറ്റസ് മാറ്റിയില്ല. പകരം പുതിയ മറ്റൊരുസ്റ്റാറ്റസായി തന്റെ സഹോദരന്‍ പറഞ്ഞത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.