തിരുവനന്തപുരം | പവിത്രം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് വിന്ദുജ മേനോന്‍. സിനിമകള്‍ക്ക് പ്രൊഡക്ഷന്‍ കോസ്റ്റ് കൂടുന്നത് താരങ്ങളുടെ പ്രതിഫലം കാരണമല്ലെന്നും നിത്യജീവിതത്തില്‍ ഗ്യാസിനും പച്ചക്കറിക്കുമടക്കം വില കൂടുന്നപോലെ തന്നെയാണ് പ്രൊഡക്ഷന്‍ കോസ്റ്റും കൂടുന്നതെന്നും വിന്ദുജ പറയുന്നു.
”പ്രൊഡക്ഷന്‍ കോസ്റ്റ് കൂടുന്നു എന്ന് എല്ലാവരും പറയുന്നു. പത്ത് വര്‍ഷം മുന്‍പുള്ള വിലയല്ലല്ലോ ഇപ്പോ എല്ലാ സാധനങ്ങള്‍ക്കും. പെട്രോള്‍, ഗ്യാസ്, പച്ചക്കറികള്‍, അങ്ങനെ നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും വില കൂടുകയാണ്. അതുകൊണ്ട് ആര്‍ടിസ്റ്റിന്റെ ശമ്പളം കൂടുന്നതു കൊണ്ടാണ് സിനിമാ നിര്‍മ്മാണച്ചെലവ് വര്‍ദ്ധിക്കുന്നതെന്നു പറയുന്നതില്‍ കാര്യമില്ലെന്നും വിന്ദുജ ുരൃ അഭിമുഖത്തില്‍ പറഞ്ഞു.
ആര്‍ടിസ്റ്റ് ശമ്പളം കുറക്കക്കേണ്ടത് വിവിധ സാഹചര്യങ്ങള്‍ അനുസരിച്ചാണ് പരിഗണിക്കേണ്ടത്. ബാഹുബലി പോലുള്ളൊരു സിനിമക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് അതില്‍ അഭിനയിച്ചവര്‍ മാറ്റിവച്ചത്. അവരോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാനാകുമോയെന്നും വിന്ദുജ ചോദിക്കുന്നു.