പെറു : പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും പശ്ഛാത്തലമാക്കി നിരവധി നോവലുകള്‍ രചിച്ച നൊബേല്‍ സമ്മാനജേതാവായ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു.
പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ മാര്‍ക്കേസുമായുള്ള ഭിന്നതയാണ് സാഹിത്യലോകത്ത് മരിയോ വര്‍ഗാസ് യോസയുടെ ഭൂമിക അടയാളപ്പെടുത്തിയത്. ഇവര്‍ തമ്മിലുള്ള ഭിന്നത അനവധി സാഹിത്യചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. 2010 ലാണ് മരിയോ വര്‍ഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.
https://twitter.com/AlvaroVargasLl/status/1911576810598334876
ദി ഗ്രീന്‍ ഹൌസ്, ദ ടൈം ഓഫ് ദ ഹീറോ, ആന്റ് ജൂലിയ ആന്റ് ദി സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡെത്ത് ഇന്‍ ദിആന്‍ഡീസ്, ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വോള്‍ഡ്, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. മൂത്തമകന്‍ അല്‍വാരോയാണ് എക്‌സിലൂടെ വിവരം പുറത്ത് വിട്ടത്.