കൊച്ചി | ലഹരിക്കേസില്‍ പെടുകയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്ത നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ നിരന്തരം ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഷൈന്‍ ചെന്നുപെടാറുമുണ്ട്.

കഞ്ചാവടിക്കുന്ന സീനില്‍ ആ കഥാപാത്രത്തോട് നീതിപുലര്‍ത്തണമെങ്കില്‍ പലതും പരിശീലിക്കേണ്ടി വരുമെന്നാണ് ഷൈന്‍ ഇപ്പോള്‍ പറയുന്നത്. മിസ്റ്റര്‍ മിസ് കിഡ്സ് കേരള ഗ്രാന്‍ഡ് ഐക്കണ്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെ പലതും പരിശീലിക്കുമ്പോള്‍ ചിലപ്പോള്‍ ശീലവും ദുഃശീലവും ഉണ്ടായേക്കും. പണ്ട് ചില സിനിമകളില്‍ കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളില്‍ എന്തോക്കെയോ കാണിച്ച് തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ടെന്നും കഞ്ചാവ് അടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന റിയാക്ഷന്‍ എന്താണെന്ന് ശരിക്കും അറിയണമെങ്കില്‍ അത് ഉപയോഗിച്ച് നോക്കിയാല്‍ മാത്രമേ പറ്റൂ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അഭിനേതാക്കള്‍ എല്ലാവഴിയിലൂടേയും സഞ്ചരിക്കണമെന്നാണ് പറയുക. അത് ഇന്ന വഴിയിലൂടെ സഞ്ചരിക്കണം എന്ന് പറയുമ്പോള്‍, അത് ശരിയാവില്ല. ഞാന്‍ ഒരു പടത്തില്‍ ഒരു കഥാപാത്രത്തിന് വേണ്ടി ഒരുസാധനംചെയ്യുന്ന സമയത്ത്, അത് ശീലമാവാം ചിലര്‍ക്ക് അത് ദുശ്ശീലമാവാം, ഞാനത് കൃത്യമായി കാണിക്കാതിരിക്കുമ്പോഴാണ് ഞാന്‍ എത്തിക്‌സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. അപ്പൊ ഒരു സാധനം കറക്റ്റ് ആയിട്ട് കാണിക്കണെങ്കില്‍ അതൊന്നു കാണണ്ടേ, അപ്പോ തീപ്പെട്ടി കത്തിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതേപോലെ തന്നെയാണ് പല കാര്യങ്ങളും.

പണ്ട് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് ഈ കഞ്ചാവ് അടിച്ചിട്ട് ഉള്ള സീനുകളില്‍ ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച് തലകുത്തി മറിയുന്നത്. എന്താണ് കഞ്ചാവ് അടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്നത് അല്ലെങ്കില്‍ ഒരു സാധനം ഉപയോഗിക്കുമ്പോള്‍ എന്ത് റിയാക്ഷന്‍ ആണ് കൊടുക്കേണ്ടതെന്ന് കറക്റ്റ് ആയിട്ട് കൊടുക്കണം. തെറ്റായിട്ടുള്ള ഒരു ധാരണ കൊടുക്കരുത് അല്ലേ.

തോക്കുകൊണ്ട് വെടി വയ്ക്കുമ്പോള്‍ മറ്റേ റോക്കറ്റ് കൊണ്ടത് പോലെ എക്സ്പ്രഷന്‍ ഇട്ടിട്ട് കാര്യമില്ലല്ലോ. മിസൈല്‍ ആക്രമണം പോലെ അല്ലല്ലോ ബുള്ളറ്റിന്റെ എക്സ്പ്രെഷന്‍ അല്ലെ കൊടുക്കണ്ടതെന്നും ഷൈന്‍ ടോം തുറന്നടിച്ചു.

ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി നടന്‍ ഷൈന്‍ ടോമിനും ശ്രീനാഥ് ഭാസിക്കും ലഹരി സ്ഥരമായി എത്തിച്ചുകൊടുക്കാറുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഈ ആരോപണം ശരിയാണോയെന്ന് പരിശോധിച്ചു വരുന്നതിനിടയിലാണ് ഷൈന്‍ ടോമിന്റെ ഈ പ്രതികരണവും വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here