മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ എമ്പുരാന്‍ തിയറ്ററുകളെ ഇളക്കി മറിക്കുന്നു. ഇന്നു രാവിലെ 6 ന് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞതോടെ എമ്പുരാന്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സിനിമാ അനുഭവം സമ്മാനിച്ചൂവെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ തെളിയിക്കുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യമികവിനൊപ്പം ലൂസിഫറിനെ കവച്ചുവയ്ക്കുന്ന കഥാ പരിസരമാണ് തുറന്നിട്ടത്.

മുരളിഗോപി എന്ന എഴുത്തുകാരന്റെ മനസില്‍ തെളിയുന്ന ലൂസിഫര്‍ മൂന്നാംഭാഗത്തില്‍ എന്താകുമെന്ന് ഇനി ഊഹിക്കാനേ കഴിയാത്തവിധമുള്ള കഥാപരിസരമാണ് എമ്പുരാന്‍ സമ്മാനിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പൂര്‍വ്വകാലം ഖുറേഷി അബ്രാം ഖുറേഷിയിലൂടെ വെളിപ്പെട്ടതോടെ ആരാധകരും ആവേശക്കൊടുമുടിയിലാണ്.

തിയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ച ഇന്‍ട്രോ സീനിലൂടെയാണ് അബ്രാംഖുറേഷി എത്തുന്നതും. ചിത്രത്തിന്റെ ബജറ്റ് എത്രത്തോളം ഉയര്‍ന്നിട്ടുണ്ടെന്ന് ഓരോ ഫ്രെയിമും തെളിക്കുന്നുമുണ്ട്. ലൂസിഫര്‍ എന്ന 2019 ല്‍ ഇറങ്ങിയ ചിത്രത്തിന്റെ സീക്വലായി തന്നെയാണ് എമ്പുരാന്‍ പുരോഗമിക്കുന്നത്. മോഹന്‍ലാലിന്റെ മരണമാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് എമ്പുരാന്‍. ഫെറ്റ് രംഗങ്ങളൊക്കെയും ലൂസിഫറിനെ കടത്തിവെട്ടുന്നുമുണ്ട്. കൃത്യമായി മൂന്നാം ഭാഗത്തിലേക്കുള്ള തുടക്കമിട്ടാണ് എമ്പുരാന്‍ കഥ പറഞ്ഞ് അവസാനിപ്പിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here