ചെന്നൈ | സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. തമിഴിലെ യുവ സീരിയല്‍ നടിയാണ് വ്യാജ ഒഡീഷന്‍ കെണിയില്‍ പെട്ട് വെട്ടിലായത്. നടിയുടെ നഗ്നവീഡിയോകള്‍ പോണ്‍സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഓഡീഷന്‍കെണി പുറത്തായത്. നാണക്കേടായതോടെ ഇന്‍സ്റ്റഗ്രം അക്കൗണ്ട് വരെ ഉപേക്ഷിച്ചിരിക്കയാണ് നടി.
ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ഒരു ബിഗ് ബജറ്റ് സിനിമയില്‍ നായികയാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഓണ്‍ലൈന്‍ വഴി കാസ്റ്റിംഗ് ഇന്റര്‍വ്യൂ നടത്തിയത്. സിനിമയില്‍ നഗ്നയായി അഭിനയിക്കേണ്ടി വരുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തട്ടിപ്പുസംഘം ആവശ്യപ്പെട്ട രീതിയില്‍ നഗ്നയായി അഭിനയിച്ച രംഗങ്ങളാണ് പോണ്‍വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ലക്ഷങ്ങള്‍ കൈപ്പറ്റി പോണ്‍സൈറ്റുകളില്‍ നഗ്നരംഗങ്ങള്‍ വില്‍ക്കുന്ന സംഘത്തിന്റെ വലയിലാണ് നടി അകപ്പെട്ടതെന്നാണ് സൂചന. ഈയിടെ ‘ജയിലര്‍ 2’ സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി ഷൈനി സാറ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു.