തിരുവനന്തപുരം | ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ അബ്രാംഖുറേഷി അവതരിക്കുന്നത് മാര്‍ച്ച് 27- രാവിലെ 6 മണിക്ക്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പോസ്റ്ററിലാണ് ഈ വിവരമുള്ളത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീങ്ങിയതോടെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. രാവിലെ 6-നുള്ള ഷോകള്‍ മുഴുവന്‍ ഫാന്‍സുകാര്‍ക്കാണ്. മോഹന്‍ലാല്‍ ഫാന്‍സിനൊപ്പം പൃഥ്വി ഫാന്‍സുകാരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ അബ്രാംഖുറേഷിയായി അവതിക്കുമ്പോള്‍ പൃഥ്വിയുടെ സംവിധാനമികവിന്റെ മറ്റൊരു ഉത്തരം കൂടിയാകും എമ്പുരാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here