മണ്ഡലകാലം എത്തി | ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്നു വൈകുന്നേരം അഞ്ചിനു തുടക്കമാകും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തല് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷാണു നട തുറക്കുക. മാളികപ്പുറം മേല്‍ശാന്തി പി.എം മുരളിക്കു താക്കോലും ഭസ്മവും നല്കി യാത്രയാക്കിയശേഷം പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കും. നിയയുക്ത മേല്‍ശാന്തിമാര്‍ ആദ്യം പടി കയറും. തീര്‍ത്ഥാടകരെ ഉച്ചയ്ക്കു ഒന്നിനുശേഷം സന്നിദ്ധാനത്തേക്ക് പമ്പയില്‍ നിന്്ന് പ്രവേശിപ്പിക്കും.
വെട്ടുകാട് തിരുന്നാള്‍ കൊടിയേറ്റ് | വെട്ടുകാട് മാദ്രെ ദെ ദേവൂസ് തിരുന്നാള്‍ കൊടിയേറ്റു പ്രമാണിച്ച് ഇന്ന് ഉ്ച്ചയ്ക്കുശേഷം തിരുവനന്തപും, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ പ്രാദേശിക അവധിയാണ്. മുന്‍ നിശ്്ചയിച്ച പ്രകാരണുളള പൊതു പരീക്ഷകള്‍ക്കു മാറ്റമില്ല.
ഹരിതകര്‍മ്മ സേനകള്‍ യൂസര്‍ഫീ കൂട്ടുമോ ? | അജൈവ മാലിന്യം ശേഖവിക്കുന്ന ഹരിത കര്‍മ്മസേനകളുടെ യൂസര്‍ഫീ മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചും ഇനി വ്യത്യാസപ്പെടും. ഭരണസമിതി തീരുമാനമെടുത്ത് നിരക്ക് പ്രസിദ്ധീകരിക്കണം. പഞ്ചായത്തുകളില്‍ 50 രൂപയും നഗരസഭകളില്‍ 70 രൂപയുമാണ് വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാനുള്ള കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് പരിധി മാര്‍ഗരേഖയില്‍ പറയുന്നില്ല. തിരുവനന്തപരും കോര്പ്പറേഷന് മേഖലയില്‍ നിലവില്‍ 100 രൂപയാണ് നിലവില്‍ ഈടാക്കുന്നത്.
മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമല്ല | നാനൂറിലധികം മനുഷ്യജീവനുകള്‍ പൊലിഞ്ഞ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്(എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്) നിയമപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിനെ അറിയിച്ചു. അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി ഏപ്രില്‍ ഒന്നിന് 394.99 കോടി രൂപ ഉണ്ടെന്നും കേരളം വ്യക്തമാക്കുന്നു. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിനുള്ള മറുപടിയാണിത്. പ്രത്യേക സഹായമായി 1200 കോടിയോളം രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്ര(ലെവല്‍ 3) ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് ഒക്ടോബര്‍ 30ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.
പാലക്കാട്ടെ ഇരട്ടവോട്ട് പരാതിയില്‍ പരിശോധന തുടങ്ങി | പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പരാതി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ഏജന്റുമാരുടെയും അടിയന്തര യോഗം വിളിച്ചു.
ആന ഏഴുന്നളളത്തിന് 8 മീറ്റര്‍ അകലം പാലിക്കണം | ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടം, വാദ്യമേളക്കാര്‍ തുടങ്ങിയവരില്‍ നിന്നു എട്ടു മീറ്റര്‍ അകലം പാലിക്കണമെന്ന് ഹൈക്കോടതി. തുടര്‍ച്ചയായ മൂന്നു മണിക്കൂറിലേറെ ആനകളെ എഴുന്നള്ളിക്കരുത്. രാത്രി 10നും പുലര്‍ച്ചെ നാലിനും ഇടയ്ക്ക് വാഹനത്തില്‍ കൊണ്ടുപോകരുത്. ദിവസം 30 കിലോമീറ്ററില്‍ അധികം നടത്തിക്കൊണ്ടുപോകരുതു ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഗ്രാന്റ് ഇന്‍ എയ്ഡ്ഡ് സ്ഥാപനങ്ങള്‍ സ്വയാര്‍ജ്ജിത ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കണം | പ്രത്യേക ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന, സംസ്ഥാനത്തെ ഗ്രാന്റ് ഇന്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തുക നല്‍കുന്നത് കേവലം സഹായം മാത്രമാണെന്ന് ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ സര്‍ക്കുലര്‍. ശമ്പള, പെന്ഷന് ചെലവുകള്‍ സര്‍ക്കാര്‍ ബാധ്യതയല്ല. സ്വയാര്‍ജ്ജിത ധനം ഉപയോഗിച്ചാണ് അവ പ്രവര്‍ത്തിക്കേണ്ടത്.
കെ.കെ. രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ കെ.കെ. രത്നകുമാറി തിരഞ്ഞെടുക്കപ്പെട്ടു. പി.പി. ദിവ്യ വോട്ട് ചെയ്യാനെത്തിയില്ല.
ഡിസംബര്‍ 10ന് ഉപതെരഞ്ഞെടുപ്പ് | സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
ഇപിയുടെ ആത്മകഥാ പരാതി അന്വേഷിക്കും | ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി പ്രാഥമികാന്വേഷണം നടത്തും. വിഷയം ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
ദേശീയം
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വേണ്ട | മലനീകരണം തീരെ കുറഞ്ഞ വൈറ്റ് കാറ്റഗറി വിഭാഗത്തില്‍ വരുന്ന വ്യവസായ സ്ഥാപന്ങ്ങള്ക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലിയര്‍ന്‍സ് ആവശ്യമില്ല. വ്യവസായം തുടങ്ങുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ മുന്‍കൂട്ടി അനുമതി തേടേണ്ടതില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വിഞ്ജാപനത്തില്‍ പറയുന്നു.
10,12 വര്‍ഷങ്ങളിലെ സി.ബി.എസ്.ഇ സിലബസ് കുറയ്ക്കും | 2025 അധ്യയനവര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലും സി.ബി.എസ്.ഇ സിലബസ് 15% കുറയ്ക്കും. ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്ക് 40% ആയി വര്‍ദ്ധിപ്പിക്കും. ഇംഗ്ലീഷ് സാഹിത്യം, സോഷ്യല്‍ സയന്‍സ് തുടങ്ങിയ തിരഞ്ഞെടുത്ത വിഷയങ്ങള്‍ക്ക് പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ഓപ്പണ്‍ ബുക്ക് എക്സാം നടപ്പാക്കുന്നതും അടുത്ത വര്‍ഷത്തോടെ ഉണ്ടായേക്കും. പ്രോജക്ട്, അസൈന്മെന്റ്, പീരിയോഡിക് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ഇന്റേണല്‍ അസസ്മെന്റിനാണ് (നിരന്തര മൂല്യനിര്‍ണയം) കൂടുതല്‍ ഊന്നല്‍. നിലവില്‍ 10-ാം ക്ളാസില്‍ 20 ശതമാനവും 12ല്‍ 30 ശതമാനവുമാണ് ഇന്റേണല്‍ മാര്‍ക്ക്. ഇന്‍ഡോറില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനത്തില്‍ സി.ബി.എസ്.ഇ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വിദേശം
നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യം മുന്നില്‍ | ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര് സഖ്യം മുന്നില്‍.