തിരുവനന്തപുരം | മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എന്‍ എസ് മാധവന്.
അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അദ്ദേഹത്തിന് ലഭിക്കുക.മലയാളത്തിലെ പുതുകാല ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് എന്‍.എസ് മാധവന്. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ നേടി. പത്മരാജന് പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നിങ്ങനെ മറ്റ് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഹ്വിഗ്വിറ്റയ്ക്ക് പുറമേ ചൂളേമേടിലെ ശവങ്ങള്, തിരുത്ത്, പഞ്ചകന്യകകള്‍, പര്യായ കഥകള്‍, ഭീമച്ചന് എന്നീ കഥാസമാഹാരങ്ങളും ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലുമടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. മികച്ച ഒറ്റക്കഥകള്‍ക്കുള്ള മള്‍ബറി, പത്മരാജന്, വി.പി. ശിവകുമാര്‍ സ്മാരക കേളി, തുടങ്ങിയ അവാര്‍ഡുകള്‍ക്ക് പുറമേ ദില്ലിയിലെ കഥപ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. പ്രസിദ്ധ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവന് മകളാണ്.