സംസ്ഥാനം

കാലാവസ്ഥ | ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു | സ്വര്‍ണ്ണം പവന് 160 രൂപ ഉയര്‍ന്ന് വില 57,280 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വില 7,160 രൂപയിലെത്തി.

ശബരിമല വിശേഷം |ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി കൊല്ലം വള്ളിക്കീഴ് കെ.എസ്.ഇ.ബി. നഗര്‍ നാരായണീയത്തില്‍ എസ. അരുണ്‍കുമാര്‍ നമ്പൂതിരിയെ (51) തെരഞ്ഞെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് ഒളവണ്ണ പള്ളിപ്പുറം തിരുമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി (54)യാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. നവംബര്‍ 15ന് ഇരുവരും ചുമതല ഏല്‍ക്കും.

പി.പി. ദിവ്യയെ നീക്കി | എഡിഎം കെ. നവീന്‍ ബാബു ജീവനൊടുക്കിയതില്‍ ആരോപണ വിധേയയായ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.പി.എം മാറ്റി. ദിവ്യയ്‌ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്തിനു പിന്നാലെയാണ് പാര്‍ട്ടി നടപടി.

സരിനെ കോണ്‍ഗ്രസ് പുറത്താക്കി |പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രംഗത്തെത്തിയ മീഡിയ സെല്‍ക കണ്‍വീനര്‍ ഡോ. പി. സരിനെ കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട്ട് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമോയെന്ന് ഇന്നറിയാം.

നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു | പ്രേംനസീറിന്റെ പ്രഥമ നായിക നെയ്യാറ്റിന്‍കര വഴുതൂര്‍ രവി മന്ദിരത്തില്‍ കോമളം (96) അന്തരിച്ചു.

ആടു വസന്തയ്‌ക്കെതിരെ |വൈറസ് രോഗമായ ആടു വസന്തയ്‌ക്കെതിരായ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പിന് ഇന്ന് തുടക്കം.

ദേശീയം

ചീഫ് ജ്‌സ്റ്റിസ് | സുപ്രീം കോടതി അടുത്ത ചീഫ് ജസ്റ്റിസായി ജസറ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് ശിപാര്‍ശ ചെയ്തു.

ഇന്ത്യ വളരും | 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍. എന്നാല്‍, ഉയര്‍ന്ന ജനസംഖ്യയായിരിക്കും നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.

റെയില്‍വേ റിസര്‍വേഷന്‍ നയം മാറുന്നു | 120 ദിവസനത്തിനുള്ളിലുള്ള യാത്രാ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ റെയില്‍വേ ഇതുവരെ നല്‍കിയിരുന്ന സൗകര്യം 60 ദിവസത്തിനുള്ളിലുള്ള യാത്രകളെന്നായി കുറച്ചു. പുതിയ സംവിധാനം നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും.

വിദേശം

യഹ്യ സിൻവർ കൊല്ലപ്പെട്ടു | വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടു. ഡി എൻ എ പരിശോധനയിലൂടെ യാണ് ഇസ്രായേൽ മരണം സ്ഥിരീകരിച്ചത്. 

കായിക ലോകം

പേസര്‍മാര്‍ എറിഞ്ഞിട്ടു | ന്യൂസിലന്റിന്റെ മൂന്നു പേസര്‍മാര്‍ ചേര്‍ന്ന് ടെസ്റ്റില്‍ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ എറിഞ്ഞിട്ടു നാണംകെടുത്തി. 188 പന്തില്‍ 46 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട. അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായത് പൂജ്യത്തില്‍. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്റ് ഇതുവരെ 3 വിക്കറ്റ് നഷ്ടത്തില്‍ 180 നേടി.

LEAVE A REPLY

Please enter your comment!
Please enter your name here