സ്ട്രോങ് നോട്ട് സ്‌കിന്നി… ജിം ട്രെയിനര്‍ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുന്ന നടി അനാര്‍ക്കലി മരിക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പാണ്.

അനാര്‍ക്കലി മരിക്കാറിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി.
‘സ്‌ട്രോങ് നോട്ട് സ്‌കിന്നി’ എന്നാണ് ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ വര്‍ക്കൗട്ടിനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ഏത് സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്ന സംശയം ചോദിക്കുന്ന ആരാധകരുമുണ്ട്.

2016ല്‍ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ഗോകുല്‍ സുരേഷ് നായകനായെത്തിയ ‘ഗഗനചാരി’യാണ് അനാര്‍ക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here