ഇന്ത്യൻ സിവിൽ കലണ്ടർ അശ്വിന 23, ശക സംവത് 1946
കൊല്ല വർഷം 1200, കന്നി ശുക്ല പക്ഷ ത്രയോദശി, ചൊവ്വാഴ്ച
ഹിജ്രി തീയതി റാബി-അൽ-താനി 11 1446
ദക്ഷിണായനം, ദൃക് ഋതു ശരദ് (ശരത്കാലം).
സംസ്ഥാനം
കാലാവസ്ഥ | തീരദേശത്ത് റെഡ് അലർട്ടാണ്. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കണം | ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് കറന്നെത്തിയ ഹൈക്കോടതി കേസ് എടുത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. ഷൂട്ടിംഗ് ലൊക്കേഷനുകളിലെയും അനുബന്ധ തൊഴിലിടങ്ങളിലെയും ലഹരി ഉപയോഗം പരിശോധിക്കാനും നിർദ്ദേശം.
ഹരിതകർമ്മ സേന അംഗങ്ങളുടെ ഇൻഷ്വറൻസ് | സേനാംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പ്രീമിയത്തിൻ്റെ പകുതി ഹരിത കർമ്മ സേന കൺസോർഷ്യം ഫണ്ടിൽ നിന്നും വിനിയോഗിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി എം.ബി. രാ ജേഷ് നിയമസഭയെ അറിയിച്ചു.
നടൻ ബാലയെ ജാമ്യത്തിൽ വിട്ടു | മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കർശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു.
വിമാനത്താവളം നവീകരിക്കുന്നു | ആധുനിക രീതിയിൽ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് നിന്നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. മൂന്നു വർഷം കൊണ്ട് 1300 കോടി യുടെ വികസന പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്.
ദേശീയം
രൂപയ്ക്ക് നേട്ടം | ചരിത്ര ഇടിവിനു പിന്നാലെ രൂപ 5 പൈസ ഉയർന്നു. ഡോളറിനെതിരെ 84.05 ആണ് രൂപയുടെ മൂല്യം.
എട്ട് അവശ്യ മരുന്നുകൾക്ക് വില കൂടും | ആസ്മ, ക്ഷയം, ഗ്ലൂക്കോവ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന എട്ട് ആവശ്യ മരുന്നുകൾക്ക് 50 % വരെ വില കൂടും. നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോരിട്ടി അനുമതി നൽകി.
വിദേശം
നയതന്ത്രം ആടി ഉലയുന്നു | ഖലിസ്ഥാൻ നേതാവ് ഹർദ്ദിപ് സിംഗ് നിജ്ജാറിൻ്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ഹൈക്കമ്മിഷണറെ ഇന്ത്യ തിരിച്ചു വിളിച്ചു. പിന്നാലെ ആറു ഉദ്യോഗസ്ഥരോട് കാനഡ രാജ്യം വിടാൻ നിർദ്ദേശിച്ചു. അതേ നാണയത്തിൽ തിരിച്ചടിച്ചു കാനഡയുടെ ആറു പേരെ ഇന്ത്യയും പുറത്താക്കി.
സാമ്പത്തിക നൊബേൽ | ഏകാധിപത്യം അഴിമതി തുടങ്ങിയവ ശക്തമായ രാജ്യങ്ങളിൽ കോളനിവൽക്കരണത്തിനു ശേഷം സാമ്പത്തിക അസമത്വം തുടരുന്നത് പഠിക്കാനിറങ്ങിയ സൈമൺ ജോൺസൺ, ജയിംസ് റോബിൻസൺ, ഡാരൻ അസെമോഗ്ലു എന്നിവർക്ക് സാമ്പത്തിക നോബേൽ സമ്മാനം.
കായികലോകം
കേരളത്തിന് വിജയം | കരുത്തരായ പഞ്ചാബിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വിജയത്തുടക്കം.
ഇന്ത്യ പുറത്ത് | പാക്കിസ്ഥാന് ന്യൂസിലാൻഡിനോട് ജയിക്കനായില്ല. വനിതാ ട്വൻ്റി 20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ മൂന്നാമതായ ഇന്ത്യ സെമി കാണാതെ പുറത്ത്.