back to top
Sunday, September 8, 2024
Home 2024

Yearly Archives: 2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശ്വാസം മുട്ടിനൊടുവില്‍ രാജി തുടങ്ങി, ആദ്യം തെറിച്ചത് സിദ്ദിഖ്, രഞ്ജിത്തിന്റെ രാജി ഉടന്‍

0
കൊച്ചി | നടി രേവതി സമ്പത്തിന്റെ തുറന്നു പറച്ചിലിനൊടുവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിനു സിദ്ദിഖ് രാജികത്തു നല്‍കി. ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനു മേല്‍ രാജിക്കു സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. രഞ്ജിത്ത് ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടി കൈക്കൊണ്ടിട്ടില്ലെങ്കിലും രാജി സന്നദ്ധത അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അമ്മ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന...

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശ്വാസംമുട്ടിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് വിവാദത്തില്‍, പരാതി കിട്ടിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം | സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും അവര്‍ വെളിപ്പെടുത്തി. രേഖാമൂലം പരാതിയുണ്ടായാല്‍ നടപടിയെന്ന് സര്‍ക്കാരും വ്യക്തമാക്കി. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധം അറിയിച്ചു. പിന്നാലെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. സിനിമയില്‍ അഭിനയിക്കാതെ അടുത്ത...

വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു

0
തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ നേതൃത്വം നല്‍കിയ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല സിനിമാ സെറ്റുകളില്‍ തുണി മറച്ച് മൂത്രമൊഴിക്കേണ്ടി വരുന്ന ഗതികേട്...

വരാനിരിക്കുന്നത് ലോഡ്‌ഷെഡിംഗോ അധിക നിരക്കോ ? നേരിടുന്നത് വന്‍ വൈദ്യൂതി പ്രതിസന്ധി

0
തിരുവനന്തപുരം | രാത്രികാല വൈദ്യൂതി ഉപയോഗം കുതിച്ചുയരുന്നു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വായ്പ എടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ അമിത നിരക്ക് ജനം നല്‍കണം. അല്ലെങ്കില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും വരും. ഒന്നം രണ്ടും ദിവസമല്ല, മാസങ്ങളോളം. ഉത്തരേന്ത്യന്‍ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞയാഴ്ചയില്‍ ഒന്നിലധികം ദിവസമാണ് കേരളത്തില്‍...

ചിങ്ങം പിറന്നു, പ്രതീക്ഷകളോടെ വരവേറ്റ് മലയാളി, അത്തം ആറിന്

0
തിരുവനന്തപുരം | ദുരന്തങ്ങള്‍ക്കും കെടുതികള്‍ക്കും നടുവില്‍ നില്‍ക്കുന്ന മലയാളിക്ക് കൈനിറയെ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. പൊന്നിന്‍ ചിങ്ങത്തില്‍ ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്. കര്‍ക്കിടകത്തിലെ ദുരിതങ്ങള്‍ ഒഴിഞ്ഞ് ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കാണം വിറ്റും ഓണം ഉണ്ണുന്ന കാലം. കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെ കാലം. വയനാട്ടിലെ വന്‍ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ...

ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്, ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കും

0
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. തെക്കു വടക്കന്‍ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ടാണ്. സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴയും കര്‍ണാടക മേഖലവരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...

സംസ്ഥാനത്ത് വീണ്ടും കോളറ: സ്ഥിരീകരിച്ചത് ഒരാള്‍ക്ക്, ഇതേ ലക്ഷണങ്ങളുമായി 9 പേര്‍ ചികിത്സയില്‍, ഒരു മരണത്തിലും സംശയം

0
തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ, ഹോസ്റ്റലില്‍ നിന്ന് വയറിളക്കം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട അനുവി(26)ന്റേത് കോളറബാധ ആകാമെന്ന് സംശയം ബലപ്പെട്ടു. ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികള്‍ കൂടി വയറിളക്കം ബാധിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു ചില ആശുപത്രിയിലും ചിലര്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ്...

48 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം, കത്വയില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0
ശ്രീനഗര്‍ | സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറു സൈനികര്‍ക്ക് പരുക്കേറ്റു. ജമ്മു-കശ്മീരിലെ കത്വാ ജില്ലയില്‍ ഉള്‍പ്രദേശമായ മചേഡിയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭീകരരുടെ ഒളിയാക്രമണം ഉണ്ടായത്. മചേഡി-കിന്‍ഡി-മല്‍ഹാര്‍ റോഡില്‍ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം. കത്വായില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മചേഡി. ആദ്യത്തെ ആക്രമണത്തിന് ശേഷം ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും, വെടിവയ്പ് തുടങ്ങുകയും ചെയ്തു. സുരക്ഷാസേന ശക്തമായി...

സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും ഗഗന്‍ നാരംഗ് സംഘത്തെ നയിക്കും

0
ന്യൂഡല്‍ഹി | ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നിസ് താരം എ ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടര്‍ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഇതിഹാസ ബോക്സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്‍കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില്‍ അറിയിച്ചിരുന്നു. രാജ്യത്തെ നയിക്കാന്‍...

എന്‍.ബി.ടി.സിയുടെ ലേബര്‍ ക്യാമ്പില്‍ വെന്തുമരിച്ചവരെ കൊച്ചിയിലെത്തിക്കും, മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും, വീടുകളിലെത്തിക്കാന്‍ പ്രത്യേക ആംബുലന്‍സുകള്‍

0
കൊച്ചി | എന്‍ബിടിസിയുടെ കുവൈറ്റ് ലേബര്‍ ക്യാമ്പില്‍ വെന്തുമരിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഹെര്‍ക്കുലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 1.30തോടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും...

Todays News In Brief

Just In