രാജ്യത്തുടനീളമുള്ള കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമാണ് നാഷണല്‍ ബില്‍ഡിംഗ് കോഡ് (എന്‍ബിസി). രാജ്യത്തുടനീളമുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്റ്റാളേഷന്‍ രീതികള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ബി.ഐ.എസ് തയാറാക്കിയിട്ടുള്ള ദേശീയ ഇലക്ട്രിക്കല്‍ കോഡ് ഓഫ് ഇന്ത്യ (എന്‍.ഇ.സി). സമാനമായി കാര്‍ഷിക മേഖലയിലെ ഗുണനിലവാരവും മികച്ച രീതികളും പ്രോത്സാഹിപ്പിക്കാനായി ബി.ഐ.എസ്. ദേശീയ കാര്‍ഡിക കോഡിന് (എന്‍.എ.സി) രൂപം നല്‍കുകയാണ്.

രാജ്യത്തെ കൃഷി രീതികളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു കൂട്ടം മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക യന്ത്രങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇതിനകം തന്നെ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും കൃഷിയുടെ മറ്റ് പല മേഖലകള്‍ക്കും വ്യക്തമായ നിയമങ്ങള്‍ നിലവില്‍ ഇല്ല. വയൽ തയ്യാറാക്കൽ, വിള തിരഞ്ഞെടുക്കൽ, ജലസേചനം, വിളവെടുപ്പ്, സംഭരണം, പ്രകൃതിദത്തവും ജൈവകൃഷിയും പോലുള്ള ഉയർന്നുവരുന്ന മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന കാർഷിക ചക്രത്തിലുടനീളം മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. രാവസവളങ്ങള്‍, കീടനാശിനികള്‍, വൈജവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇതില്‍ ഉള്‍പ്പെടും. കര്‍ഷകര്‍ക്ക് അവരുടെ കൃഷിരീതികളില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന വഴികാട്ടി 2025 ഒക്‌ടോബറില്‍ എത്തുമെന്നാണ് കണക്കൂ കൂട്ടുന്നത്.

എന്‍.എ.സി പരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ബി.ഐ.എസ്. സ്റ്റാന്‍ഡേര്‍ഡ് അഗ്രികള്‍ച്ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഫാമുകളും സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here