കൊച്ചി | ലൈംഗികാതിക്രമ കേസില്‍ മുമ്പ് അറസ്റ്റിലായ പ്രതിയായ ബംഗാള്‍ സ്വദേശി വ്യാജ കറന്‍സി വിതരണം ചെയ്ത കേസില്‍ പിടിയിലായി. എറണാകുളം റൂറല്‍ ജില്ലാ പോലീസാണ് ബംഗാള്‍ സ്വദേശി സലിം മണ്ഡലിനെ പിടികൂടിയത്. ഇയാള്‍ 13 വര്‍ഷമായി കേരളത്തില്‍ അനധികൃതമായി താമസിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ വ്യാജ കറന്‍സി വിതരണം, കള്ളക്കടത്ത്, കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കല്‍ എന്നിവയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിക്കുകയും ബംഗ്ലാദേശിലേക്ക് കടത്തുകയും ചെയ്തായി പോലീസ് പറയുന്നു. തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്നാണ് വ്യാജ കറന്‍സി നോട്ടുകള്‍ തിരികെ കൊണ്ടുവന്നതായും കേസില്‍ കുടുങ്ങുന്ന കുടിയേറ്റ ബംഗ്ലാദേശി തൊഴിലാളികളെ ജാമ്യത്തിലിറക്കാന്‍ പണം നല്‍കുകയും ചെയ്തൂവെന്നും പോലീസ് കണ്ടെത്തി. പെരുമ്പാവൂരില്‍ ലൈംഗികാതിക്രമ കേസില്‍ മുമ്പ് സലിം മണ്ഡല്‍ അറസ്റ്റിലായിട്ടുണ്ട്.