റോബോര്‍ട്ടുകള്‍ മനുഷ്യരുടെ ജോലി ശരിക്കും കവര്‍ന്നെടുക്കുമോ ? ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ചോദ്യം ഉയര്‍ന്നത് ‘അമേക’യ്ക്കു നേരെയാണ്. അമേക ആരെന്നല്ലെ ? ലോകത്തെ ഏറ്റവും നൂതനമായ ഹ്യൂണനോയിഡ് റോബര്‍ട്ടായി കമ്പനി അവകാശപ്പെടുന്നതാണ് കോണ്‍ഗ്രസിനെത്തിയ അമേക. അമേകയുടെ മറുപടി ഏവരെയും ഞെട്ടിച്ചു. ‘എനിക്കറിയില്ല- നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ എത്രത്തോളം മികച്ചവനാണെന്ന് ? ‘.

കറുത്ത വസ്ത്രവും ചുവന്ന കാര്‍ഡിഗനും ഒരു മാലയും ധിച്ച് മനുഷ്യനെപ്പോലെ സുന്ദരിയായിട്ടാണ് അമേക പരിപാടിയില്‍ പങ്കെടുത്തത്. അമേക ഇതുവരെ നടക്കാന്‍ പ്രാപ്തയായിട്ടില്ല. എന്നാല്‍ ആളുകളുടെ ചോദ്യങ്ങള്‍ കേള്‍ക്കാനും ബുദ്ധിപരമായി പ്രതികരിക്കാനും അമേകയ്ക്കു സാധിക്കും. ലോകത്തെ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്ന നൂതനമായ ഹ്യൂമനോയിഡ് റോബോര്‍ട്ട് വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷ് സ്ഥാപനമായ എഞ്ചിനീയേര്‍ഡ് ആര്‍ട്‌സാണ്. റോബര്‍ട്ട് ഇപ്പോഴും വികസനഘട്ടത്തിലാണ്.

അമേകയുടെ മറുപടി സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങളുടെ പരിശീലനവും യോഗ്യതയും ആവശ്യമായ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍മാര്‍, സൗണ്ട് എഞ്ചിനിയര്‍, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റുകള്‍ തുടങ്ങിയ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ കടന്നു വരവിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടു പ്രകാരം സമീപഭാവിയില്‍ 22 ശതമാനം നിലവിലത്തെ ജോലികള്‍ നിര്‍മ്മിത ബുദ്ധികാരണം ഇല്ലാതാകും. അതേസമയം, നിര്‍മ്മിത ബുദ്ധി 92 ദശലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടാനോ മാറ്റിസ്ഥാപിക്കപ്പെടാനോ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here