ആറായിരം എംഎഎച്ച് ബാറ്ററി സെഗ്‌മെന്റിലെ ഏറ്റവും സ്ലിം ഫോണ്‍. അവകാശവാദവുമായി വിവോ വി50 ഫെബ്രുവരി 17ന് ഇന്ത്യയിലെത്തും. ഡിസൈന്‍, ഡിസ്‌പ്ലേ, ബാറ്ററി, ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ട ടീസറുകളില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 ല്‍ ചൈനയില്‍ വിവോ അവതരിപ്പിച്ച വിവോ എസ്20 നോടു സാദൃശ്യമുള്ളതുകൊണ്ടു തന്നെ റീബ്രാന്‍ഡഡ് വേര്‍ഷനാണെന്ന നിരീക്ഷണങ്ങളും വരുന്നുണ്ട്.

ഒ.ഐ.എസ് പിന്തുണയോടെയുള്ള 450 മെഗാപിക്‌സലിന്റെ മെയിന്‍ സെന്‍സര്‍, ഓറ ലൈറ്റ് ഫീറ്ററോടുകൂടിയ 50 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ക്യാമറ, 50 മെഗാ പിക്‌സല്‍ സെല്‍ഫ ക്യാമറ തുടങ്ങിയവ ഫോണിലുണ്ട്.

7.39 എം.എം തിന്‍ പ്രൊഫൈലാണ് ഫോണിനുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെഗ്‌മെന്റില്‍ ഏറ്റവും സ്ലിമ്മായി വി50 എത്തുന്ന് ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലേയുമായിട്ടാണ്. ലൈവ് കോള്‍ ട്രാന്‍സ്ലേഷന്‍, സര്‍ക്കിള്‍ ടു സെര്‍ച്ച്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, എറേസ് 2.0, പോട്രെയിറ്റ് 2.0 എഡിറ്റിംഗ് ഫീച്ചറുകള്‍ തുടങ്ങിയ എ.ഐ ഫീച്ചറുകളാണ് സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസും സ്‌നാപ്ട്രാഗണ്‍ 7 ജെന്‍ പ്രൊസസറുമാണ് വി50ന്റെ കരുത്ത്. 12 ജിബി () 512 ജിബി ഉള്‍പ്പെടെയുള്ള സ്‌റ്റോറേജ് ഓപ്ഷന്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ് കാര്‍ട്ടിലും ആമസോണിലും വിവോ ഇ സ്‌റ്റോറിലും ഫോണ്‍ ലഭ്യമാകും. മൂന്നോ അതിലധികമോ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here