ന്യൂഡല്‍ഹി | ഇന്ത്യയുടെ വ്യോമമേഖല സംരക്ഷിക്കാന്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ പ്രതിരോധ എയര്‍ മിസൈലുകളും ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകളും ഹൈ പവര്‍ ലേസര്‍ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍സും ഉള്‍പ്പെടുന്നതാണ് ഈ മര്‍ട്ടിലെയേര്‍ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം. ഒന്നിലധികം ഡ്രോണുകള്‍, മിസൈലുകള്‍, മൈക്രോ യുവികള്‍ എന്നിവയെ തടയാന്‍ ഇതിനു കഴിയും.


ഒഡീഷ തീരത്താണ് ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പരീക്ഷണം വിജയിച്ച വിവരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്്. സായുധ സേനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ശത്രുകളുടെ വ്യോമ ഭീഷണികള്‍ക്കെതിരായി രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതാണ് പുതിയ സംവിധാനമെന്ന പ്രതിരോധ മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here