പത്താന്‍കോട്ട് | പഞ്ചാബിലെ പത്താന്‍കോട്ടിലെ ഹലേദ ഗ്രാമത്തില്‍ വ്യോമസേനയുടെ ഒരു അപ്പാച്ചെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സാങ്കേതിക തകരാര്‍ മൂലം ഹെലികോപ്റ്റര്‍ വയലുകളില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നതായി പ്രാഥമിക വിവരം. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് നിലത്തിറക്കിയത്. ഹലേദ ഗ്രാമത്തിന് സമീപം എത്തിയ ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പൈലറ്റ് ഒരു വയലിലേക്ക് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. വിവരം ലഭിച്ചയുടന്‍, സൈന്യവും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനികര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചുറ്റുമുള്ള പ്രദേശം സൈന്യം സീല്‍ ചെയ്തിട്ടുണ്ട്.
Home SCIENCE & TECHNOLOGY പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്; ജീവനക്കാര്‍ സുരക്ഷിതര്‍