തിരുവനന്തപുരം | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് ഏഷ്യയില്‍ ആദ്യ സെന്റര്‍ തുറന്നു. ജപ്പാനിലാണ് പുതിയ പരീക്ഷണ, വികസന കേന്ദ്രം സ്ഥാപിച്ചത്. ആദ്യമായി ഏഷ്യയില്‍ അരങ്ങേറ്റം കുറിച്ചതായി കമ്പനി ഇന്ന് (ചൊവ്വ) പ്രസ്താവനയില്‍ പറഞ്ഞു.

ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും സ്വയംഭരണ ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനും വികസനത്തിനുമാണ് ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് ശ്രമിക്കുന്നത്. ജപ്പാനിലെ വാഹന നിര്‍മ്മാതാക്കളുമായി സഹകരിച്ച് AI-യില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സോഫ്റ്റ്വെയറിന്റെ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

‘ജപ്പാന്റെ സങ്കീര്‍ണ്ണമായ റോഡ് പരിതസ്ഥിതികളില്‍ നിന്നുള്ള പരിശീലന ഡാറ്റ ഉള്‍പ്പെടുത്തുന്നതിലൂടെ, വേവ് അതിന്റെ ഫൗണ്ടേഷന്‍ മോഡലിനെ ശക്തിപ്പെടുത്തുകയും ആഗോള വിപണികളിലുടനീളം പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും വേവ് കമ്പനി അറിയിക്കുന്നു. യുകെ, ജര്‍മ്മനി, യുഎസ്, കാനഡ എന്നിവിടങ്ങളിലും സ്റ്റാര്‍ട്ടപ്പ് അതിന്റെ സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ട്.

നിസ്സാനുമായുള്ള സഹകരണം സംബന്ധിച്ച പുതിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് വേവിന്റെ ജപ്പാനിലേക്കുള്ള പ്രവേശനം. ഈ വര്‍ഷം ആദ്യം ജര്‍മ്മനിയില്‍ ആരംഭിച്ചതിന് ശേഷമാണ് ഈ വിപുലീകരണവും നടക്കുന്നത്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ഉബര്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 1.05 ബില്യണ്‍ ഡോളറിന്റെ സീരീസ് സി ഫണ്ടിംഗ് റൗണ്ട് ആരംഭിച്ചതിന് ശേഷമാണ് കമ്പനി അന്താരാഷ്ട്ര തലത്തില്‍ സാന്നിധ്യം ശക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here