Monday, February 6, 2023

Creating liberating content

Home Blog

പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത് 2047 ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനെന്ന് എൻ.ഐ.എ, കുറ്റപത്രം സമർപ്പിച്ചു

ന്യൂഡല്‍ഹി | 2047ല്‍ രാജ്യത്ത് ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ കണ്ടെത്തൽ. ഇതിനായി സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലർ ടീമിനെ രൂപീകരിച്ചതെന്നും കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതിൽ ആറുപേർ ഒളിവിലാണ്. സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക സമുദായത്തിലെ നേതാക്കളെ കൊലപ്പെടുത്താന്‍ സേവനസംഘത്തിന്റെ ജില്ലാ നേതാവ് മുസ്തഫാ പൈചാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നഗരത്തിലും സുള്ള്യ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും ഗൂഢാലോചന നടത്തി. യുവമോര്‍ച്ച ജില്ലാ നേതാവ് പ്രവീണ്‍ നെട്ടാരുവിന് പുറമേ മറ്റ് മൂന്ന് പേരെക്കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ നോക്കി നില്‍ക്കെ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ജനങ്ങളില്‍ വലിയ തോതില്‍ ഭീതിയുണ്ടാക്കാനായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക സമുദായത്തിലെ ആളുകളെ ഉദ്ദേശിച്ചായിരുന്നു ആക്രമമെന്നും കുറ്റപത്രത്തിലുണ്ട്.


പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു, ബ്രസീലിൽ കലാപം

ബ്രസീലിയ | ബ്രസീലിൽ പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു. ബ്രസീൽ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികൾ തെരുവിൽ ഇറങ്ങിയതോടെയാണ് കലാപം തുടങ്ങിയത്. കലാപത്തിന് തിരികൊളുത്തി മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി.

ആക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് വിവരം. ഫാഷിസ്റ്റ് ആക്രമണമെന്ന് രാജ്യത്ത് അരങ്ങേറിയതെന്ന് പ്രസിഡന്റ് ലുലു ഡസിൽവ പ്രതികരിച്ചു. അക്രമികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ തോൽവി അംഗീകരിക്കാതെ രാജ്യം വിട്ടിരുന്നു. ലുലയ്ക്ക് 50.9 % വോട്ട് ലഭിച്ചപ്പോൾ ബൊൽസൊനാരോ 49.1 % നേടി. രണ്ടു ഘട്ടമായി നടന്ന തിര‍ഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബൊൽസൊനാരോ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണു ലുല നേടിയത്. 

congress challenges democracy on Brazil president election

നടപടികൾ പ്രഹസനം, കുഴിമന്തി കഴിച്ച പെൺകുട്ടിയുടെ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

കാസർകോട് | പരിശോധനകളും കടയടപ്പിക്കലുമെല്ലാം പ്രഹസനമാണെന്ന് വിളിച്ചു പറയുന്നു കാസർക്കോട്ടെ പെൺകുട്ടിയുടെ മരണം. ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാഴ്ച്ചയ്ക്കിടെ മരണത്തിനു കീഴടങ്ങുന്ന രണ്ടാമത്തെ ആളാണ് അഞ്ജുശ്രി. കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് തലക്ലായിലെ അഞ്ജുശ്രീ പാർവതി മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടൽ ഉടമ അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ അഞ്‌ജുശ്രീ അടക്കം ചിലർക്ക് ദേഹാസ്വാസ്ഥ്യം അടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു.കാസർകോട്ട്
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍ കുടുംബത്തിനൊപ്പമാണ് കഴിച്ചത്.

ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കാസർക്കോട്ടെ ആശുപത്രിയിൽ നിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‍‌മോര്‍ട്ടം നടത്തും. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

kasaragod kuzhimathi food poison death anjusree parvathi

ഷാരോണിനെ കൊല്ലാൻ 5 തവണ ശ്രമിച്ചു, അമ്മയ്ക്കും അമ്മാവനും തുല്ല്യ പങ്ക്, കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം | പാറശാല ഷാരോൺ രാജിനെ വധിക്കാൻ കാമുകി ഗ്രീഷ്മ അഞ്ചു തവണ ശ്രമം നടത്തിയെന്ന് പോലീസ്. കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനു ശേഷമാണെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം തയാറായി. ഗൂഗിൾ നോക്കിയാണ് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത്. ഭർത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് 73 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാകുന്നത്. ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേൃത്വത്തിലുള്ള പൊലീസ് സംഘം തയാറാക്കിയ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. 

ഇരുവരുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്ക് കൃത്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യസ്ഥിതി വഷളായ ഷാരോൺ മരിച്ചത് ഒക്ടോബർ 25നാണ്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.


Parasalla Sharon Raj Murder Case Charge sheet

വിവാദമില്ലാത്ത 14 ബില്ലുകൾ ഗവർണർ ഒപ്പിട്ടു, സർവകലാശാല ബിൽ രാഷ്ട്രപതിക്ക് അയച്ചേക്കും

തിരുവനന്തപുരം | കേരള നിയമസഭ പാസാക്കിയ 14 ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. എന്നാൽ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിനും ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതിനും നിഷ്കർഷിക്കുന്ന ബില്ലുകളിൽ ഒപ്പിട്ടില്ല.

സർക്കാരുമായുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞുരുകൽ ഉണ്ടായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിട്ടത്. ഇതോടെ, ഡിസംബർ 13 ന് അവസാനിച്ച എഴാം സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്നത് ഒഴികെയുള്ളവയ്ക്ക് അംഗീകാരമായി.

ആറാം സമ്മേളനത്തിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ രാജ്ഭവനിലുണ്ട്. ആ സമ്മേളനത്തിൽ പാസാക്കിയ ക്ഷീരോത്പാദക സംഘങ്ങളിൽ നാമനിർദേശം ചെയ്യപ്പെടുന്നവർക്ക് വോട്ടവകാശം നൽകുന്നതിനുള്ള സഹകരണസംഘം ഭേദഗതി ബില്ലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.

സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന് സൂചനയാണ് രാജ് ഭവൻ നൽകുന്നത്. തന്നെക്കൂടി ബാധിക്കുന്ന വിഷയങ്ങൾ ബില്ലിലുള്ളതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണറുടെ നിലപാട്.

Governor signs 14 bills passed by niyamasabha

അപ്രതീക്ഷിത ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടങ്ങാൻ തീരുമാനം, പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും

തിരുവനന്തപുരം | സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി.

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ പുരോഗമികുകയാണ്. വ്യാഴാഴ്ച 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 ളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണര്‍ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും ഭയരഹിതമായി നടത്താനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.


special task force will be formed for food safety inspection Minister Veena George

ഒ.ടി. ടി. പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് ഉൾപ്പെടുത്തും

ന്യൂഡൽഹി | സിനിമാ തിയേറ്റുകളിലേതുപോലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കുന്നു. ഇന്ത്യയിൽ പ്രായപൂർത്തിയാകാത്തവരിലെ പുകയില ഉപയോഗം വർധിക്കുന്നുവെന്ന ആഗോള യൂത്ത് ടുബാക്കോ സർവേയുടെ (2019) ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടൽ. 13-നും 14-നും മധ്യേ പ്രായമുള്ള അഞ്ചിലൊരു കുട്ടി ലഹരി ഉപയോഗിക്കുന്നുവെന്നാണ് സർവേ റിപ്പോർട്ട്.

ഇതിനായി ആരോഗ്യമന്ത്രാലയം ഐ.ടി. മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ആമസോൺ, നെറ്റ്ഫ്ളിക്സ്, ഹോട്ട് സ്റ്റാർ തുടങ്ങിയ പ്രധാന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. സിനിമാ തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനുമുമ്പും ലഹരിയുമായി ബന്ധപ്പെട്ട സിനിമാഭാഗങ്ങളിലും ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന’ ടൈറ്റിലുകളും മുപ്പതുസെക്കൻഡിൽ കുറയാത്ത പരസ്യങ്ങൾ നിർബന്ധമാണ്. ഇത്തരത്തിലുള്ളവ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും നിർബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നത്.center to make tobacco warning mandatory in OTT platforms

മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്റെ കൊലപാതക സ്ക്വാഡ് അംഗമെന്ന് എൻ.ഐ.എ.

കൊച്ചി | കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ മുഹമ്മദ് മുബാറക്ക് നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കൊലപാതക സ്ക്വാഡിലെ അംഗമെന്ന് എൻ.ഐ.എ. കരാട്ടെ അടക്കമുള്ള ആയോധനകലകള്‍ അഭ്യസിച്ചിട്ടുള്ള മുബാറക്ക് മറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. നേതാക്കളെ വധിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് സ്‌ക്വാഡ് രൂപീകരിച്ചതെന്നും എന്‍.ഐ.എ. കണ്ടെത്തി.

റെയ്ഡുമായി ബന്ധപ്പെട്ട് ഒരേയൊരു അറസ്റ്റ് എറണാകുളം എടവനക്കാട് അഴിവേലിക്കകത്ത് അഡ്വ. മുഹമ്മദ് മുബാറക്കിന്റേതാണ്. ഇയാളുടെ വീട്ടില്‍ ആയുധം കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍.ഐ.എ. ഓഫീസിലേക്ക് മാറ്റി ചോദ്യം ചെയ്തിരുന്നു. മഴുവും വടിവാളുമടക്കമുള്ള ആയുധങ്ങളായിരുന്നു മുബാറക്കിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ബാഡ്മിന്റണ്‍ റാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തത്.

Nia arrested advocate muhammed mubarak popular front of india killer sqaud member

നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

PM Modis mother Heeraben Modi passes away

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രമെഴുതി… ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ | ഫുട്ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോക കപ്പുകളിലായിരുന്നു അദ്ദേഹം കിരീടം ഉയർത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിൽ ജനിച്ച പെലെ 15-ാം വയസില്‍ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്. 1956-ലായിരുന്നു അത്.

Football legend Pele dies at 82

RUK Special