മലപ്പുറം | പാര്‍ലമെന്റി പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച പി.വി. അന്‍വര്‍ എം.എല്‍.എയെ മൊഴി ചൊല്ലി സി.പി.എം. സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രതിഷേധവുമായി നിരത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ കൊലിവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.

സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് സി.പി.എം നേതാക്കള്‍. അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നണിക്കുമെതിരെയാണ് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം തള്ളുകയും ചെയ്തു. പിന്നാലെ ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പി.വി. അന്‍വറുമായുള്ള എല്ലാ ബന്ധവും സി.പി.എം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

സര്‍ക്കാരിനെതിരെ അന്‍വറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാല്‍ ഇടത് എം.എല്‍.എയായി ഇരുന്നുകൊണ്ട് അതിനു അനുവാദിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അന്‍വറിനെ പുറംതള്ളണമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി. അന്‍വറുമായുള്ള എല്ലാ ബന്ധവും സി.പി.എം ഉപേക്ഷിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളളും സഖാക്കളും രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞുവച്ചു. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സംവക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും പാര്‍ട്ടിക്കും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നാലെ മാധ്യമങ്ങളെ കണ്ട പി.വി. അന്‍വര്‍ പാര്‍ട്ടിയെ ദഒര്‍ബലപ്പെടുത്തുന്ന പ്രസ്തവന തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കി. ഇനി സ്വതന്ത്രനാണ്. മിണ്ടാതിരിക്കില്ല. തീപന്തമായി കത്തുമെന്ന മുന്നറിയിപ്പും നല്‍കി. ജില്ലയിലെ 16 മണ്ഡലങ്ങളിലും പ്രസംഗിക്കാന്‍ ഒറ്റയ്ക്കു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിലപാട് അറിയാല്‍ ഒരു ഗൂഗിള്‍ ഫോമും അന്‍വര്‍ പുറത്തുവിട്ടു.

എം.വി ഗോവിന്ദന്റെ പത്രസമ്മേളനത്തിനു പിന്നാലെയാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പരസ്യ പ്രതിഷേധത്തിനും പ്രതിരോധത്തിനും തുടക്കമായത്. നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ പ്രകടനത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്. പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്കു നടന്നോളൂ. സി.പി.ഐ.എം ഒന്നു പറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യും കാലും വെട്ടിയറിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കുമെന്നായിരുന്നു വിവാദമായ മുദ്രാവാക്യം.

പ്രതിഷേധ പ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും ഇടതു സംഘടനകള്‍ സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here