തിരുവനന്തപുരം | നാഗര്‍കോവിലില്‍ നിന്ന് ബസ്യാത്രക്കിടെ ലഭിച്ച 78000 രൂപ, തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേല്‍പ്പിച്ച് മുന്‍ ബോക്സിംഗ് കോച്ച് എസ്.കോലപ്പപിള്ള. രൂപയും പാസ്ബുക്ക്, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗാണ് മറന്നുവച്ചനിലയില്‍ ബസില്‍വച്ച് കോലപ്പപിള്ളയ്ക്ക് ലഭിച്ചത്. എന്നാല്‍ തമിഴ്നാട്ടിലെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചാല്‍ എന്താകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കോലപ്പപിള്ള നേരെ തമ്പാനൂര്‍ പോലീസില്‍ ഏല്പ്പിക്കയായിരുന്നു. തുടര്‍ന്ന് ബാഗില്‍ ഉണ്ടായിരുന്ന രേഖകളില്‍ നിന്ന് ഉമടസ്ഥനെ മനസിലാക്കിയ പോലീസ് ബാഗ് ഉടമ തൂത്തുക്കുടി സ്വദേശി സമുദ്രപാണ്ഡ്യനെ വിളിച്ചുവരുത്തി ബാഗ് തിരികെ നല്കി.
രാജസ്ഥാനില്‍ ജോലിചെയ്യുന്ന ആളാണ് സമദുദ്രപാണ്ഡ്യന്. വിരമിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്വകാര്യാവശ്യത്തിന് ആഭരണം പണയംവയ്ക്കാന്‍ പോയി വരുമ്പോഴാണ് ബാഗ് ബസില്‍ മറന്നുവച്ചത്. സമുദ്രപാണ്ഡ്യനെ വിളിച്ചുവരുത്തി ഇന്നലെ രാവിലെ കോലപ്പാ പിള്ളയുടെ സാന്നിധ്യത്തില്‍ തമ്പാനൂര്‍ സിഐ പണമടങ്ങിയ ബാഗും രേഖകളും കൈമാറി സമുദ്രപാണ്ഡ്യന് കൈമാറി.
തിരുനെല്‍വേലി അരവിന്ദ് ആശുപത്രിയില്‍ കണ്ണ് ഓപ്പറേഷന് കഴിഞ്ഞു തിരുനെല്‍വേലിയില്‍ നിന്ന് നാഗര്‍കോവിലേക്ക് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് കോലപ്പ പിള്ളയ്ക്ക് പണമടങ്ങിയ ബാഗ് ലഭിച്ചത്.